ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്; ഇരുവരും തമ്മില്‍ 17 വയസിന്റെ വ്യത്യാസം

മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയുടെയും. 2013 ലാണ് ഇരുവരും വിവാഹിതരായത്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു…

മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയുടെയും. 2013 ലാണ് ഇരുവരും വിവാഹിതരായത്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. നടി സരിതയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്. ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്സായിരുന്നു പ്രായം. മേതില്‍ ദേവികയ്ക്ക് 36 വയസ്സും. ഇരുവരും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് ദേവികയെ പരിചയപ്പെടുന്നത്. നര്‍ത്തകിയായ ദേവിക അന്ന് അക്കാദമി അംഗമായിരുന്നു. ഇരുവരുടെയും അടുപ്പം അതിവേഗം പ്രണയമായി വളര്‍ന്നു. ദേവികയുമായുള്ള ബന്ധം അറിഞ്ഞ ശേഷമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിത വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്താനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും അതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മേതില്‍ ദേവികയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story