ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി; വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്

തൃശ്ശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍…

തൃശ്ശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശ്ശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി.

നിങ്ങളുടെ പ്രദേശത്ത് ഈവനിംഗ് കേരള ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല.

ഓഗസ്റ്റ് 2 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും. ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും. ഒന്‍പതാം തീയതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീന്‍ പ്രഖ്യാപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story