സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ; രഞ്ജിനി ഹരിദാസിനെതിരെ എസ് പിക്ക് നഗരസഭാധ്യക്ഷയുടെ പരാതി
കൊച്ചി; സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്…
കൊച്ചി; സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്…
കൊച്ചി; സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട് .
കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നഗരസഭയ്‌ക്കെതിരെ നടക്കുന്ന ആരോപണങ്ങളിലേക്ക് ഇരുവരും തന്റെ പേരും ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അജിതാ തങ്കപ്പന്‍ പരാതിയില്‍ പറയുന്നു . സമൂഹമാദ്ധ്യമങ്ങളില്‍ തന്റെ ചിത്രവും നല്‍കി അസഭ്യമായ രീതിയില്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട് . പലതിലും വളരെ മോശം രീതിയിലുള്ള കമന്റുകള്‍ വരുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു . പല പോസ്റ്റുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് അജിതാ തങ്കപ്പന്‍ തൃക്കാക്കര എസ് പിക്ക് പരാതി നല്‍കിയത് .
തൃക്കാക്കര നഗരസഭാ പ്രദേശത്ത് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നു . നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേര്‍ന്നാണ് നായ്‌ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡങ്ങളാണ് കണ്ടെത്തിയത് . ഭരണസമിതിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന ആരോപണം ശക്തമാണ്. സംഭവത്തിനെതിരെ രഞ്ജിനി ഹരിദാസ് പ്രതിഷേധയോഗം നടത്തിയിരുന്നു . ഇതില്‍ പങ്കെടുത്ത പലരും നഗരസഭ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു .