‘എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’: വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി കരീന കപൂര്‍

ഒരിടവേളയ്ക്ക് ശേഷം ശശാങ്ക ഘോഷ് ചിത്രമായ വീരേ ദി വെഡ്ഡിംഗിലൂടെയാണ് കരീന ബോളിവുഡ് ലോകത്ത് തിരിച്ചെത്തുന്നത്. അമ്മയായ ശേഷമുള്ള കരീനയുടെ ആദ്യ ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലും കരീന പ്രത്യക്ഷപ്പെടുന്നുണ്ട്. കരീന കപൂറും സോനം കപൂറും ഗ്ലാമര്‍ വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനവും പ്രേക്ഷക ശ്രദ്ധ നേടി. ഇരുവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ കരീനയുടെ വസ്ത്രധാരണത്തില്‍ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്ന വസ്ത്രധാരണമല്ല കരീനയുടേതെന്ന വിമര്‍ശനങ്ങളുമായാണ് ചിലര്‍ രംഗത്തെത്തിയത്. അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് കരീന ധരിക്കേണ്ടതെന്നുമാണ് ചിലരുടെ വാദം.

വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കരീനയും എത്തി. ‘ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവര്‍ ധരിക്കുക. അമ്മമാര്‍ക്ക് ചേരുന്ന വസ്ത്രം എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അവരെ ഇപ്പോഴും അത്തരം വസ്ത്രങ്ങളില്‍ കാണാന്‍ നല്ല ഭംഗിയാണ്. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എനിക്ക് ഒരു കുട്ടിയുള്ളതിനാല്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്നല്ല അര്‍ത്ഥം. ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കായാലും ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാം.’ ഇപ്രകാരമായിരുന്നു കരീനയുടെ മറുപടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *