ഇടിക്കൂട്ടില്‍ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്‌സിംഗില്‍ ലവ്‌ലിന സെമിയില്‍

July 30, 2021 0 By Editor

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ചു. ബോക്‌സിംഗില്‍ ലവ്‌ലിനയാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ ഉറപ്പിച്ചത്.69 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സാണിത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നിന്‍ ചിന്‍ ചെന്നിനേയാണ് ലവ്‌ലിന തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1.23 കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ബോക്‌സിംഗില്‍ ഇന്ത്യ മൂന്നാം തവണയാണ് ഒളിംപിക്‌സ് മെഡല്‍ നേടുന്നത്.2008 ല്‍ വിജേന്ദര്‍ സിംഗും 2012 ല്‍ മേരി കോമും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ