രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച 7.62 എം.എം പിസ്റ്റള്‍ സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തത്  ; ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി?!

രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച 7.62 എം.എം പിസ്റ്റള്‍ സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തത് ; ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി?!

July 31, 2021 0 By Editor

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയായ പി.വി. മാനസയെ വെടിവെച്ചു കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തോക്ക് കേന്ദ്രീകരിച്ച്‌. മരിച്ച രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും.

രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് 7.62 എം.എം പിസ്റ്റള്‍ ആണെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തതും സൈനികര്‍ക്ക് മാത്രം ഉപയോഗിക്കുന്ന തോക്കാണ് 7.62 എം.എം. പിസ്റ്റളെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിച്ച്‌ ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തോക്കിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിനായി ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധന നടത്തും. മാനസയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. മാനസയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളെജില്‍ വച്ചായിരിക്കും പോസ്റ്റ്മോര്‍ട്ടം. മാനസ താമിസിച്ചിരുന്ന വാടക വീട്ടില്‍ വച്ച്‌ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.