മദ്യപാനം പുകവലി തുടങ്ങി ദുശീലങ്ങളില്ല, മാനസയെ കൊല്ലാനുള്ള പക മനസ്സിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ ഇടപെട്ടേനെ ! രാഖിലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നു കുടുംബം

കോതമംഗലം: രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ അടുത്ത ബന്ധു പരമാവധി ശ്രമിച്ചിരുന്നതായി വിവരം. മാനസയുമായുള്ള അടുപ്പം മുറിഞ്ഞത് രാഖിലിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് വീട്ടുകാര്‍ക്ക് ബോദ്ധ്യമായിരുന്നു.…

കോതമംഗലം: രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ അടുത്ത ബന്ധു പരമാവധി ശ്രമിച്ചിരുന്നതായി വിവരം. മാനസയുമായുള്ള അടുപ്പം മുറിഞ്ഞത് രാഖിലിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് വീട്ടുകാര്‍ക്ക് ബോദ്ധ്യമായിരുന്നു. ഇതുകണക്കിലെടുത്ത് ഇയാളുടെ അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച്‌ സങ്കടപ്പെട്ടിരുന്നെന്നും സൂചന.

ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കവെ രാഖിലിന്റെ സഹോദരന്‍ രാഹുലും ഏതാനും അടുത്ത ബന്ധുക്കളും കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രിയില്‍ എത്തിയിരുന്നു. വിവരങ്ങള്‍ തിരക്കുന്നതിനിടെ ഇവരിലൊരാളാണ്് അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.

സംഭാഷണത്തില്‍, എല്ലാം മകളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന നിലപാടായിരുന്നു മാനസയുടെ മാതാവ് സ്വീകരിച്ചത്. ഇതെത്തുടര്‍ന്ന് ഏറെ വിഷമത്തോടെ ഉദ്യമം അവസാനിപ്പിച്ച്‌ ബന്ധു പിന്മാറി എന്നുമാണ് വീട്ടുകാര്‍ പങ്കുവയ്ക്കുന്ന വിവരം. എം ബി എ പാസ്സായ രാഖില്‍ നാട്ടില്‍ വീടുകളുടെ ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്തുനടത്തി വരികയായിരുന്നു. അധികമാരുമായും ചങ്ങാത്തം കൂടാറില്ലന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം.

തൊഴിലിലും സ്വന്തം കാര്യത്തിലും മാത്രമായിരുന്നു കൂടുതല്‍ ശ്രദ്ധ. മദ്യപാനം പുകവലി തുടങ്ങി ദുശീലങ്ങളൊന്നുമില്ലാതിരുന്ന രാഖലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ആകെ തളര്‍ത്തി കളഞ്ഞു. മാനസയെ കൊല്ലാനുള്ള പക രാഖില്‍ മനസില്‍ സൂക്ഷിച്ചിരുന്നു എന്ന് ഇപ്പോഴും തങ്ങള്‍ക്കാര്‍ക്കും വിശ്വാസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ചെറിയ സൂചനയെങ്കിലും രാഹിലില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തമൊഴിവാക്കാന്‍ ആവുന്നത്ര ശ്രമിക്കുമായിരുന്നെന്നും അവര്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story