Begin typing your search above and press return to search.
ഇതാണ് സ്പോർട്സ് വിശ്വമാനവികതയുടെ വലിയ അടയാളം, നോക്കു ടോക്കിയോയിലെ ഒമ്പതാം ദിനം
ടോക്കിയോയിലെ ഒമ്പതാം ദിനം പുരുഷ ഹൈജമ്പ് പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂറിന്റെ പോസ്റ്റിലൂടെ ...
പുരുഷ ഹൈജമ്പ് അവസാന ഫൈനൽ മത്സരമാണു രംഗം..
ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും
ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും
തമ്മിൽ സ്വർണപോരാട്ടം.
രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!!
ഒഫീഷ്യൽസ് മൂന്നു വീതം
അറ്റമ്പ്റ്റുകൾ കൂടി രണ്ടു പേർക്കും
നൽകിയെങ്കിലും
2.37 മീറ്ററിനു മുകളിലെത്താൻ
രണ്ടു പേർക്കും കഴിഞ്ഞില്ല
പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു
പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റിൽ
പിൻ വാങ്ങുന്നു..
ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..
തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!!
എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ ?
ഒഫിഷ്യൽ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു അതെ അപ്പോൾ സ്വർണ്ണം രണ്ടു പേർക്കു കൂടെ പങ്കു വെക്കപ്പെടും..
ബാർഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല അദ്ദേഹവും മൽസരത്തിൽ നിന്ന്
പിന്മാറുകയാണെന്ന് അറിയിക്കുന്നു..
ഇത് കണ്ടു നിന്ന ഇറ്റലിക്കാരൻ
ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു..!! കായിക രംഗത്തെ ഹൃദയം തൊടുന്ന സ്നേഹം.
Next Story