ലോക്ക്ഡൗൺ രീതി മാറിയേക്കുമെന്ന് സൂചന; കൊവിഡ് അവലോകന യോഗം തുടരുന്നു

സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതി മാറിയേക്കുമെന്ന് സൂചന. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സംസ്ഥാനം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. നിലവിൽ കൊവിഡ് അവലോകന യോഗം നടക്കുകയാണ്. യോഗത്തിൽ ഇക്കാര്യം…

സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതി മാറിയേക്കുമെന്ന് സൂചന. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സംസ്ഥാനം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. നിലവിൽ കൊവിഡ് അവലോകന യോഗം നടക്കുകയാണ്. യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുകയാണ്. നേരത്തെ, സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ നിബന്ധനകൾ അശാസ്ത്രീയമാണെന്നായിരുന്നു വിമർശനം. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്.

വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനായിരുന്നു ചീഫ് സെക്രട്ടറി തല ശുപാർശ. മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു.

ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story