സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ; ഓണത്തിന് ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
തിരുവന്തപുരം: വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്‌ച്ച മാത്രമാക്കി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും ഞായറാഴ്‌ച്ച ലോക്ഡൗണില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇനി ടിപിആറിനൊപ്പം ഐപിആറും പരിഗണിക്കും. ആരോഗ്യമന്ത്രി…

തിരുവന്തപുരം: വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്‌ച്ച മാത്രമാക്കി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും ഞായറാഴ്‌ച്ച ലോക്ഡൗണില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇനി ടിപിആറിനൊപ്പം ഐപിആറും പരിഗണിക്കും. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് പുതിയ ലോക്ഡൗൺ നയം നിയമസഭയിൽ പ്രഖ്യാപിച്ചത്.
രോഗികളുടെ എണ്ണം കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം ആളുകളിൽ എത്ര പേർ പോസിറ്റീവ് എന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊറോണ വ്യാപനം പരിശോധിക്കുക. ആയിരം പേരിൽ പത്തിൽ കൂടുതൽ പേർ രോഗികളായുണ്ടെങ്കിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.
👉 വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗികൾ കുറവുള്ള പ്രദേശങ്ങളിൽ ഇളവ് നൽകും. വിവാഹത്തിനും മരണത്തിനും പരമാവധി 20 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ. വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പങ്കെടുക്കാം. വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്‌ച്ചയിൽ ആറ് ദിവസവും തുറന്ന് പ്രവർത്തിക്കാം. രാവിലെ ഏഴ് മണി മുതൽ ഒൻപത് മണിവരെ പ്രവർത്തിക്കാനാണ് അനുമതി.