നീരജ് ചോപ്രയ്‌ക്ക് കോടികളുടെ സമ്മാനപ്പെരുമഴ; ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനങ്ങള്‍ ഇതൊക്കെയാണ്
ചണ്ഡിഗണ്ഡ്: ഇന്ത്യയ്‌ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ ഒന്നാം…
ചണ്ഡിഗണ്ഡ്: ഇന്ത്യയ്‌ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ ഒന്നാം…
ചണ്ഡിഗണ്ഡ്: ഇന്ത്യയ്‌ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ ഒന്നാം വിഭാഗത്തില്‍ പെടുന്ന ജോലിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
പഞ്ചാബ് സര്‍ക്കാര്‍ ചോപ്രയ്‌ക്ക് രണ്ട് കോടിയാണ് സമ്മാനിക്കുക.മണിപ്പൂര്‍ സര്‍ക്കാര്‍, ബിസിസിഐ, സിഎസ്‌കെ എന്നിവ ഓരോ കോടി രൂപവീതം സമ്മാനിക്കും. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ 75 ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തതാണ് താരത്തിന് ഈ മികച്ച നേട്ടം സ്വന്തമാക്കാന്‍ പ്രാപ്തനാക്കിയത്. ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ചോപ്ര സ്വര്‍ണം കഴുത്തിലണിഞ്ഞത്.
ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നത്തിനുശേഷം ഇനി ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കുക എന്നതാണ് നീരജ് ചോപ്രയുടെ ലക്ഷ്യം. ‘ ഈ വര്‍ഷം രണ്ട് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ ഫൈനലില്‍ എനിക്ക് യാതൊരുവിധ പരിഭ്രമവുമില്ലായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം 88.07 മീറ്ററാണ്. അത് 90.57 മീറ്ററിന് മുകളിലാക്കണം. എന്നാലേ ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കാനാകൂ. അതാണ് എന്റെ അടുത്ത ലക്ഷ്യം’-നീരജ് ചോപ്ര മത്സരത്തിനുശേഷമുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടതോടെ നീരജ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം ശ്രമത്തിലാണ് ഒളിമ്പിക് സ്വര്‍ണത്തിലേക്കുള്ള പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞത്.