ഇ-ബുൾ ജെറ്റ് വ്ലോഗർമാർ റിമാൻഡിൽ ; വ്ലോഗർമാർ പറയുന്നത്

പെർമിറ്റ് കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് ഓഗസ്റ്റ് 7നാണ് ആദ്യമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വണ്ടി പിടിച്ചെടുത്തത്. എന്നാൽ പെർമിറ്റ് കാലാവധി കഴിഞ്ഞിരുന്നില്ലെന്നാണ് വ്ലോഗർമാർ പറയുന്നത്. പെർമിറ്റ് പുതുക്കാനായി അക്ഷയ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഒന്നര മാസത്തോളം കാലാവധി എത്തിയപ്പോഴാണ് ഒന്നര മാസത്തോളം കാലാവധി ബാക്കിയുണ്ടെന്നു മനസ്സിലാക്കിയത്. പിറ്റേന്ന് കണ്ണൂരിൽ ആർടിഒ ഓഫിസിൽ എത്തി ഇക്കാര്യം അറിയിക്കുകയും രേഖകളെല്ലാം ഹാജരാക്കുകയും ചെയ്തതോടെ വണ്ടി വിട്ടുകിട്ടിയെന്നും ഇവർ പറഞ്ഞു. എന്നാൽ പിറ്റേന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വീണ്ടും 42,000 രൂപ പിഴ ചുമത്തി വണ്ടി പിടിച്ചെടുക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമാർ കോടതിയില്‍ പറഞ്ഞു. വാഹനത്തിന് ടാക്സ് അടച്ചിരുന്നുവെന്നും എന്നിട്ടും 42000 രൂപ പിഴ അടച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. വീ‍ഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story