ഡോളര്‍ കടത്തിന്റെ പേരില്‍ ഇന്നും നിയമസഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; സഭക്കു പുറത്ത് ‘അഴിമതി വിരുദ്ധ മതില്‍

ഡോളര്‍ കടത്തിന്റെ പേരില്‍ ഇന്നും നിയമസഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; സഭക്കു പുറത്ത് ‘അഴിമതി വിരുദ്ധ മതില്‍

August 13, 2021 0 By Editor

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം നാളും സഭ ബഹിഷ്‌ക്കരിച്ച്‌ പ്രതിപക്ഷം. ഡോളര്‍ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതാണ് പ്രതിഷേധത്തിന് ആധാരം. സഭക്കു പുറത്ത് അഴിമതിവിരുദ്ധ സംരക്ഷണ മതില്‍ തീര്‍ത്താണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഒറ്റവരിയായാണ് പ്രതിപക്ഷം സഭയില്‍ നിന്ന് പുറത്തെത്തിയത്.

ജനാധിപത്യത്തിന്റെ ഉദാത്തമായ ലക്ഷം എത്തിപ്പിടിക്കാന്‍ സഭയില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ നേതാവായ മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. മുഖ്യമന്ത്രിക്കെതിരായി ഡോളര്‍ കടത്തിയെന്ന് തെളിവുകളുടെ ബലത്തില്‍ ആരോപണമുയരുമ്ബോള്‍ അതിന് മറുപടി പറയാതിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്ന നടപടികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടത്തെ പുറത്തേക്ക് കൊണ്ടു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും ഒരേ നീതിയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയിരുന്നു. ഡോളര്‍ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളിയും ഉയര്‍ത്തിയിരുന്നു.