രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ സാധ്യത
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി ബിസിസിഐ. ടി20 ലോകകപ്പിനു…
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി ബിസിസിഐ. ടി20 ലോകകപ്പിനു…
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി ബിസിസിഐ. ടി20 ലോകകപ്പിനു ശേഷം ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചേക്കും. രാഹുല്‍ ദ്രാവിഡ് പുതിയ പരിശീലകനായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
ഈ വര്‍ഷം തീരുന്ന കരാര്‍ ഇനി പുതുക്കാനില്ലെന്ന് രവി ശാസ്ത്രി ബോര്‍ഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യപരിശീലകന്റെ പ്രായപരിധി 60 ആണെന്നിരിക്കെ 59കാരനായ രവിശാസ്ത്രിക്ക് ഇനിയും അവസരം നല്‍കിയേക്കില്ല. കാര്യങ്ങള്‍ ഈ വഴിക്ക് നീങ്ങിയാല്‍ ടി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കും.