ലോക്കോ പൈലറ്റുകളെന്ന വ്യാജേന ട്രെയിന്‍ ഓടിച്ച യുവാക്കള്‍ പിടിയിൽ

ലോക്കോ പൈലറ്റുകളെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബംഗാളിലെ ഒരു ലോക്കോ പൈലറ്റ് ഇവര്‍ക്ക്…

ലോക്കോ പൈലറ്റുകളെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ബംഗാളിലെ ഒരു ലോക്കോ പൈലറ്റ് ഇവര്‍ക്ക് ട്രെയിന്‍ ഓടിക്കാനായി പരിശീലനം നല്‍കിയിരുന്നുവെന്നും ഇയാള്‍ക്ക് പകരമാണ് ഇവര്‍ ട്രെയിന്‍ ഓടിച്ചിരുന്നതെന്നും 17കാരന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
ലോക്കോ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന സാങ്കേതിക വസ്തുക്കള്‍ നല്‍കിയതും ഇയാളാണ്. ഗുഡ്സ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം 17കാരന്‍ ട്രെയിന്‍ ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസമായി 22 കാരനും ട്രെയിന്‍ ഓടിക്കുന്നുണ്ടായിരുന്നു.
ബംഗാളില്‍ നിന്ന് ജോലി തേടി തിരുവനന്തപുരത്തേയ്ക്ക് പോകവെ ശനിയാഴ്ച്ച തമിഴ്നാട്ടില്‍ നിന്നാണ് ഇരുവരും പിടിയിലാകുന്നത്. ലോക്കോ പൈലറ്റിന്റെ യൂണിഫോമിലായിരുന്നു യുവാക്കള്‍. ലോക്കോ പൈലറ്റ് യൂണിഫോമില്‍ കണ്ട യുവാക്കളെ സംശയം തോന്നിയതോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. യൂണിഫോമില്‍ നെയിം ബാഡ്ജ്, ടോര്‍ച്ച് ലൈറ്റ്, പതാക എന്നിവയും ഉണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story