സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന്…
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന്…
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും.
രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോൾ 18 ൽ ഏറെ പേർ ഇപ്പോൾ തന്നെ പോസിറ്റീവാകുന്നു. ടി പി ആർ 18 കടക്കുന്നത് മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ്.പകുതിയിലേറെ ജില്ലകളിൽ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആർ എന്നതും ആശങ്ക വർധിപ്പിക്കുന്നു.