‘ഒരുപാടെണ്ണമുണ്ട്, അതിൽ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്’ ; ‘തരൂർചിത്രം’ വൈറൽ
ക്ഷേത്രത്തിൽ തേങ്ങാ ഉടയ്‌ക്കുന്ന ശശി തരൂരിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. എന്നാൽ ചിത്രത്തിന്റെ ഭാവത്തിൽ വ്യത്യസ്തതകൾ വരുത്തിയാണിപ്പോൾ അവ സൈബർ ലോകത്ത് പറന്നു നടക്കുന്നത്. തേങ്ങയോങ്ങി നിൽക്കുന്ന തരൂർ പിന്നെ ചായയടിക്കാരനായി, ഗുസ്തിക്കാരനായി, നർത്തകനായി… എന്തിന് നീരജ് ചോപ്ര ഒളിമ്പിക് സ്വർണത്തിലേക്കെറിഞ്ഞ ജാവലിൻ തറച്ച സ്ഥലംചൂണ്ടുന്ന തരൂരിനെവരെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്.
ചിത്രങ്ങൾ വൈറൽ ആയപ്പോൾ അദ്ദേഹം തന്നെ രംഗത്തെത്തി. ഇങ്ങനെ ട്വിറ്റ് ചെയ്തു. ‘ഒരുപാടെണ്ണമുണ്ട്, എന്തായാലും സംഗതി ബഹുരസമാണ്. അതിൽ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്.’ വാക്കുകൾക്കൊപ്പം പങ്കുവെച്ചത് ഓസ്‌ട്രേലിയ-പാകിസ്താൻ ടെസ്റ്റ് ക്രിക്കറ്റിനിടെ പിച്ചിൽ തേങ്ങയുടയ്ക്കുന്ന ‘തരൂർചിത്രം’!
https://twitter.com/ShashiTharoor/status/1430456784762720258/photo/1
Credits to the editor for showing @ShashiTharoor a powerful muscular man. pic.twitter.com/k2ACadTmg7
— Akul اکول ಅಕುಲ್ ਅਕੁਲ (@akul_jaiswal) August 24, 2021
ഏറെ വർഷങ്ങൾക്കുശേഷം പാലക്കാട് എലവഞ്ചേരിയിലെ തറവാട്ടിൽ ഓണം ആഘോഷിക്കാനെത്തിയപ്പോഴാണ് ഭഗവതിക്ഷേത്രത്തിൽ ശശി തരൂർ തേങ്ങയുടച്ചത്. എന്നാൽ ആ ചിത്രങ്ങൾ ഇത്രയും കോളിളക്കം സൈബർ ലോകത്തുണ്ടാക്കുമെന്ന് അതുടച്ചപ്പോൾ അദ്ദേഹം ഓർത്തുകാണില്ല. ചിത്രം എഡിറ്റ് ചെയ്ത് മീം (ഇന്റർനെറ്റ് തമാശ) ആക്കി മാറ്റിയവരുടെ ഭാവനയെ തരൂർതന്നെ പുകഴ്ത്തിയതോടെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വാർത്താ പോർട്ടലിലേക്കും ‘തേങ്ങയുടയ്ക്കൽ’ ട്വിറ്റ് വലിഞ്ഞു കയറി.