സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു
കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു ബാധകം.കർഫ്യു…
കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു ബാധകം.കർഫ്യു…
കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു ബാധകം.കർഫ്യു സമയത്ത് വ്യക്തികളുടെ സഞ്ചാരം കർശനമായി തടയുമെന്നാണ് സർക്കാർ നൽകുന്ന വിവരം.
അതേ സമയം ആവശ്യസർവ്വീസുകൾ, ആശുപത്രി യാത്ര,(കൂട്ടിരിപ്പിന് ഉൾപ്പടെ), അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം. ചരക്കുനീക്കം എന്നിവയ്‌ക്ക് മാത്രമാണ് ഇളവുള്ളത്.മറ്റുള്ളവർ അടുത്ത പോലീസ് സ്‌റ്റേഷനിൽ നിന്നും യാത്രാനുമതി
വാങ്ങണം.അതേസമയം പ്രതിവാര രോഗവ്യാപനതോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.