വാക്സിനെയും മറികടക്കുന്ന വകഭേദവുമായി കൊറോണ വൈറസ്; എട്ടു രാജ്യങ്ങളിൽ കണ്ടെത്തി,​ അതീവ ജാഗ്രത വേണമെന്ന് ഗവേഷകർ

വാക്സിനെയും മറികടക്കുന്ന വകഭേദവുമായി കൊറോണ വൈറസ്; എട്ടു രാജ്യങ്ങളിൽ കണ്ടെത്തി,​ അതീവ ജാഗ്രത വേണമെന്ന് ഗവേഷകർ

August 30, 2021 0 By Editor

കൊവിഡ് വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തിയതായി ഗവേഷകർ . കൊവിഡിനെതിരായി ലോകത്ത് ഉപയോഗത്തിലുള്ള വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശേഷിയുള്ളവയാണ് പുതിയ വകഭേദം. C.1.2 എന്നാണ് പുതിയ വകഭേദത്തിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്.

അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം മറ്റു ഏഴുരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്,​ ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു. വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ വാക്സിൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണമായി മറികടക്കാൻ വൈറസിന് കഴിഞ്ഞേക്കുമെന്നും ഗവേഷകർ പറയുന്നു. അതേസമയം ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.