പുതുമുഖങ്ങളുടെ പരിചയക്കുറവില്‍ ആദ്യ സര്‍ക്കാരിന്റെ സല്‍പേരും തകര്‍ന്നുവോ ?! ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം

ഭരണപരിചയം കുറഞ്ഞ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാകുന്നില്ലെന്ന വിമര്‍ശനം സജീവമായിരിക്കെ ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ…

ഭരണപരിചയം കുറഞ്ഞ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാകുന്നില്ലെന്ന വിമര്‍ശനം സജീവമായിരിക്കെ ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം.

ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് ക്ലാസ്സ്. തിരുവനന്തപുരം പി എം ജി യിലാണ് ക്ലാസുകൾ നടക്കുക.
വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും ഭരണരംഗത്തെ ഇടപെടലും പഠിക്കാൻ സർക്കാർ മന്ത്രിമാർക്ക് പരിശീലനം നൽകുന്നത് .ഈ മാസം 20ന് തുടങ്ങുന്ന ക്ലാസ് മൂന്നുദിവസമായി തിരുവനന്തപുരം ഐ എം ജി യിൽ നടക്കും. രാവിലെ മുതൽ ഉച്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും, മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും. ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാർ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ കൂടിയാണ് നടപടി. ക്ലാസുകളിൽ മന്ത്രിമാർ പങ്കെടുക്കണമെന്ന നിർദ്ധേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു.2 ദിവസമായിരുന്ന ക്ലാസ് മന്ത്രിമാരുടെ അഭിപ്രായത്തെ തുടർന്നാണ് 3 ദിവസമാക്കി മാറ്റിയത്.1 മണിക്കൂർ വീതമുള്ള 9 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഭരണം ശരിയായ ദിശയിലാക്കാനാണ് ക്ലാസുമായി പിണറായി വിജയന്‍ രംഗത്തു വരുന്നതെന്നാണ് വിലയിരുത്തല്‍

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story