അശ്രദ്ധ മൂലം വാക്‌സിന്‍ പാഴാക്കിയതിന് പിറ്റേന്ന് വാക്‌സിൻ ക്ഷാമം പറഞ്ഞ് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആകെ 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആകെ 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആകെ 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ആറ് ജില്ലകളിലാണ് വാക്‌സിന്‍ പ്രതിസന്ധി നേരിടുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് തീര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നവര്‍ക്കാണ് വാക്‌സിന്‍ ക്ഷാമം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിദേശത്ത് പോകുന്നവര്‍ക്കും ആവശ്യം കൊവിഷീല്‍ഡ് വാക്‌സിനാണ്. അതേസമയം കൊവാക്‌സിന്‍ സ്‌റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചെറൂപ്പ ആശുപത്രിയില്‍ ജീവനക്കാരുടെ അശ്രദ്ധമൂലം 800 ഡോസ് വാക്‌സിന്‍ പാഴായ സംഭവമുണ്ടായത്. കൃത്യവിലോപത്തിലൂടെ ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.