ഓണത്തിന്  ശേഷമുള്ള  കേരളത്തിലെ കോവിഡ് കേസുകളിലെ  വര്‍ദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിൽ  ജനങ്ങള്‍ക്ക് ഭയമുണ്ടെന്ന്  ശ്രീജിത്ത് പണിക്കര്‍.

ഓണത്തിന് ശേഷമുള്ള കേരളത്തിലെ കോവിഡ് കേസുകളിലെ വര്‍ദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിൽ ജനങ്ങള്‍ക്ക് ഭയമുണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍.

September 4, 2021 0 By Editor

പാലക്കാട്: ഓണത്തിനു മുന്‍പ് ഉള്ളതിനേക്കാള്‍ 62% വര്‍ദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളില്‍ ഉണ്ടെന്നും ഈ വര്‍ദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ അറിയിക്കുന്നത് ഉപദേശകര്‍ അദ്ദേഹത്തിനു നല്‍കുന്ന വിവരങ്ങളാണെന്നും അവയുടെ ആധികാരികതയും യുക്തിയും ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആരാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത്?
തന്റെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ അറിയിക്കുന്നത് ഉപദേശകര്‍ അദ്ദേഹത്തിനു നല്‍കുന്ന വിവരങ്ങളാണ്. അവയുടെ ആധികാരികതയും യുക്തിയും ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇന്ന് അദ്ദേഹം പറയുന്നു, ഓണത്തിനു ശേഷം ഭയപ്പെട്ടതു പോലെയുള്ള വര്‍ദ്ധനവ് കോവിഡ് കേസുകളില്‍ ഉണ്ടായില്ലെന്ന്.
എന്താണ് വാസ്തവം? മൂന്നാം ഓണം വരെയുള്ള 12 ദിവസങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ പ്രതിദിനം ശരാശരി 18125 കേസുകളാണ് ഉണ്ടായത്. അതിനുശേഷം ഇന്നുവരെയുള്ള 12 ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 29454 കേസുകളാണ് ഉണ്ടായത്. അതായത് ഓണത്തിനു മുന്‍പ് ഉള്ളതിനേക്കാള്‍ 62% വര്‍ദ്ധനവ്. ഈ വര്‍ദ്ധനവ് താങ്കളെ ഭയപ്പെടുത്തുന്നില്ലെങ്കില്‍ ഭയം ഞങ്ങള്‍ ജനങ്ങള്‍ക്കാണ്.