സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യ സർവ്വീസുകൾ മാത്രം അനുവദിക്കും; പൊതുഗതാഗതം ഉണ്ടാകില്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രികാല കർഫ്യൂവും തുടരും. എല്ലാ ദിവസവും രാത്രി പത്ത് മണി മുതൽ ആറ് മണിവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. അവശ്യസേവനങ്ങൾ അനുവദിക്കും. അത്യാവശ്യ യാത്രകൾക്കുമാത്രമാണ് അനുവാദമുള്ളത്.
പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ പ്രവർത്തിക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.
ലോക്ഡൗൺ ലംഘനം തടയാൻ കർശന പരിശോധനയാകും സംസ്ഥാനത്ത് ഇന്ന് ഉണ്ടാകുക. ലോക്ഡൗൺ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story