നിപ വൈറസ് ബാധിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെന്ന് എ.കെ ശശീന്ദ്രന്‍
കോഴിക്കോട്ട്: കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണ്. കുട്ടിയുമായി നേരിട്ട്…

കോഴിക്കോട്ട്: കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണ്. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടു കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.