11 പേർക്ക് നിപ്പ രോഗ ലക്ഷണം: മരിച്ച കുട്ടിയുടെ 251പേരുള്ള സമ്പർക്ക പട്ടികയിൽ 121 പേർ ആരോഗ്യപ്രവർത്തകർ

11 പേർക്ക് നിപ്പ രോഗ ലക്ഷണം: മരിച്ച കുട്ടിയുടെ 251പേരുള്ള സമ്പർക്ക പട്ടികയിൽ 121 പേർ ആരോഗ്യപ്രവർത്തകർ

September 6, 2021 0 By Editor

കോഴിക്കോട്: സംസ്ഥാനത്ത് 11 പേർക്ക് നിപ്പ രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികളിൽ 251 പേരുണ്ടെന്നും ഇതിൽ 121 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു. 54 പേർക്ക് അടുത്ത സമ്പർക്കമാണുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

എട്ട് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൂന്ന് പേരുടെ സാമ്പിളുകൾ കൂടി ടെസ്റ്റിന് വേണ്ടി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക കൺട്രോൺ റും ആരംഭിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ബോർഡും തുടങ്ങി. ഇ-ഹെൽത്ത് സോഫ്റ്റ് വെയർ രൂപീകരിച്ചിട്ടുണ്ട്. ഇതു വഴി നിപ്പയുടെ രേഖകൾ കാര്യക്ഷമമായ രീതിയിൽ ശേഖരിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മരിച്ച കുട്ടിയുടെ വീട്ടിനടുത്തുള്ള റമ്പൂട്ടാൻ മരങ്ങളിൽ ഉണ്ടെന്ന് വവ്വാലുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ 9 സാമ്പിളുകൾ ശേഖരിച്ചതായും മന്ത്രി വിശദീകരിച്ചു. കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തെ വാക്സിനേഷൻ നിർത്തി വെയ്‌ക്കും. കുട്ടിയുടെ അമ്മയുടെ പനി കുറവുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.