കപിൽ ദേവിനെ മറികടന്ന് ജസ്പ്രീത് ബുംറ; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റെന്ന നേട്ടം ഇനി ബുംറക്ക് സ്വന്തം

കപിൽ ദേവിനെ മറികടന്ന് ജസ്പ്രീത് ബുംറ; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റെന്ന നേട്ടം ഇനി ബുംറക്ക് സ്വന്തം

September 7, 2021 0 By Editor

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ( jasprit bumrah). ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളര്‍ എന്ന റെക്കോഡാണ് താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 100 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറയ്ക്ക് വെറും 24 ടെസ്റ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇതോടെ കപില്‍ദേവിന്റെ പേരിലുള്ള ദീര്‍ഘകാല റെക്കോഡ് പഴങ്കഥയായി 25 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ ദേവ് 100 വിക്കറ്റ് വീഴ്ത്തിയത്.