ഒമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിച്ചു, ധവാനും അയേഷയും വേര്‍പിരിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. എട്ടുവര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഓസ്‌ട്രേലിയന്‍ പശ്ചാത്തലമുള്ള അയേഷയുമായി ഏറെക്കാലമായി…

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. എട്ടുവര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഓസ്‌ട്രേലിയന്‍ പശ്ചാത്തലമുള്ള അയേഷയുമായി ഏറെക്കാലമായി ധവാന്‍ അകല്‍ച്ചയിലായിരുന്നു. അടുത്തകാലത്തായി ഇരുവരും ഒരുമിച്ച് പൊതുസ്ഥലത്ത് വരികയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയോ ചെയ്തിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ച് അയേഷ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അയേഷ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ബിസിനസുകാരനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷമാണ് അയേഷ ധവാനുമായി പ്രണയത്തിലാകുന്നത്. ആദ്യ വിവാഹത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ധവാനും അയേഷയ്ക്കുമൊപ്പമായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ധവാന്‍ ആയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന പേരുള്ള ഒരു മകനുണ്ട്.

ഫേസ്ബുക്കിലൂടെ അടുപ്പം തോന്നിയ അയേഷയുമായി ധവാന്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. പശ്ചിമ ബംഗാളിലാണ് ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള അയേഷ ജനിച്ചതെങ്കിലും ഓസ്‌ട്രേലിയയിലായിരുന്നു വളര്‍ന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story