Begin typing your search above and press return to search.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.
നാളെ വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരും. സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡിനൊപ്പം ജീവിക്കുക എന്ന നേരത്തെയുള്ള നിലപാടിനനുസരിച്ചാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. നിലവിൽ ഹോട്ടലുകൾക്ക് പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിരുന്നു. അകത്ത് ഇരുന്ന് കഴിക്കാനും അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
Next Story