'ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല'; കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച്‌ സുരേഷ് ഗോപി എം പി

ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. തൃശൂര്‍ പുത്തൂരിനടുത്തുള്ള…

ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. തൃശൂര്‍ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം. 'ഞാന്‍ ഒരു എംപിയാണ് കേട്ടോ,ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാന്‍ മേയര്‍ അല്ല'. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഇതോടെ എസ്‌ഐ സല്യൂട്ട് നല്‍കുകയും ചെയ്തു.

വളരെ സൗഹൃദപരമായിട്ടാണ് സുരേഷ്‌ഗോപി എസ്‌ഐയെ വിളിച്ചുവരുത്തിയത്. എന്നാല്‍, എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്‌റ്റാന്‍ഡിംഗ് ഓര്‍ഡര്‍ അനുസരിച്ച്‌ സല്യൂട്ട് ആകാമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story