കരുണാകരന്‍ പോയിട്ടുപോലും പാര്‍ട്ടി തളര്‍ന്നില്ല, ആര് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ആര് കോണ്‍ഗ്രസ് വിട്ടുപോയാലും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരവസരത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി. കരുണാകരന്‍ ഇല്ലാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ലല്ലോ ആരും. നാളെ ഞാന്‍ പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനില്‍കുമാര്‍ നല്‍കിയത് ധിക്കാരപരമായ മറുപടിയായിരുന്നു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്. ഇതൊരു പാഠമാണ്- സതീശന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story