എംപി എന്ന നിലയില്‍ എല്ലാം ചെയ്യാം, ചെയ്യാന്‍ പണമുണ്ട്, പക്ഷെ ചെയ്യാന്‍ സമ്മതിക്കില്ല'; സുരേഷ് ഗോപി
തൃശൂര്‍: എംപി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചില അവന്മാര്‍ തള്ളാണ്…
തൃശൂര്‍: എംപി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചില അവന്മാര്‍ തള്ളാണ്…
തൃശൂര്‍: എംപി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചില അവന്മാര്‍ തള്ളാണ് എന്ന് പറഞ്ഞു നടക്കുന്നതിനെല്ലാം രേഖകള്‍ കൈയിലുണ്ടെന്നും വന്നാല്‍ അണ്ണാക്കില്‍ തള്ളികൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാന്‍ സമ്മതിക്കാത്തതിനും തെളിവുകളുണ്ടെന്നും, തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ വാസുകി ഇതിന് തെളിവാണെന്നും അവരൊക്കെ ഇതിന് ഉത്തരം പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വേണ്ടി അവിടെപ്പോയി ഓരോരുത്തര്‍ കാളവണ്ടിയോടിച്ച് നിലവിളിക്കുകയാണെന്നും, ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പതിനായിരം ഹെക്ടര്‍ നെല്ല് കത്തിച്ചുകളഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലയില്‍ ഒരുകോടി എഴുപത് ലക്ഷത്തില്‍ തുടങ്ങിയ പദ്ധതി എന്തുകൊണ്ട് ഇല്ലാതെ വന്നു എന്ന് മാറി വന്ന നാല് ജില്ലാ കളക്ടര്‍മാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അവര്‍ വ്യക്തമാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. 'എംപി എന്ന നിലയില്‍ എല്ലാം ചെയ്യാം, ചെയ്യാന്‍ പണമുണ്ട്, പക്ഷെ ചെയ്യാന്‍ സമ്മതിക്കില്ല'. സുരേഷ് ഗോപി വ്യക്തമാക്കി