സുരേഷ് ഗോപിയെ കണ്ടതും സല്യൂട്ട് ചെയ്ത് എസ്‌ഐ; അടുത്ത് വിളിച്ച് കുശലം അന്വേഷിച്ച് എംപി
എറണാകുളം ചേരനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുരേഷ് ഗോപി എംപിയെ സല്യൂട്ട് ചെയ്ത് സ്ഥലം എസ്‌ഐ. സല്യൂട്ട് വിവാദം പുകയുന്നതിനിടെയാണ് സംഭവം. താന്‍ സുരേഷ് ഗോപിക്ക് അര്‍ഹിച്ച…
എറണാകുളം ചേരനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുരേഷ് ഗോപി എംപിയെ സല്യൂട്ട് ചെയ്ത് സ്ഥലം എസ്‌ഐ. സല്യൂട്ട് വിവാദം പുകയുന്നതിനിടെയാണ് സംഭവം. താന്‍ സുരേഷ് ഗോപിക്ക് അര്‍ഹിച്ച…
എറണാകുളം ചേരനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുരേഷ് ഗോപി എംപിയെ സല്യൂട്ട് ചെയ്ത് സ്ഥലം എസ്‌ഐ. സല്യൂട്ട് വിവാദം പുകയുന്നതിനിടെയാണ് സംഭവം. താന്‍ സുരേഷ് ഗോപിക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയെന്നാണ് പൊലീസുകാരന്റെ പ്രതികരണം. എസ്‌ഐയുടെ സല്യൂട്ട് ലഭിച്ചതോടെ സുരേഷ് ഗോപി അദ്ദേഹത്തെ അടുത്ത് വിളിച്ച് കുശലം അന്വേഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.
കഴിഞ്ഞ ദിവസമായിരുന്നു തൃശൂരില്‍ ഒല്ലൂര്‍ എസ്‌ഐകൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതായിരുന്നു വലിയ വിവാദം ആയത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്.