രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഭിക്ഷാടന മാഫിയയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി; ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും…
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും…
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി വീട്ടിലെത്തിയത്.
വികാര നിർഭരമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച, താൻ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തി, അതിരുകൾക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.വർഷങ്ങൾക്കു മുൻപ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്, പ്രസവിച്ച ഉടൻ അമ്മ തെരുവിൽ ഉപേക്ഷിച്ചവൾ, ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യിൽ അകപ്പെട്ടവൾ അന്ന് അവൾക്ക് അദ്ദേഹം തണലായി, ഇന്നവൾ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന പരിപാടികൾക്കായ് തിരിച്ചപ്പോൾ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടൻതന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയില്‍ നിന്നും കുറച്ച് പലഹാരവുമായി അവൾക്ക് അരികിലേക്ക് എത്തി.
ജീവിതത്തിലെ ചില പ്രശ്നങ്ങൾ ശ്രീദേവിയും കൂടികാഴ്ചയിൽ ഒരു അച്ഛനോട് എന്ന പോലെ സുരേഷ് ഗോപിക്ക് മുൻപിൽ അവതരിപ്പിച്ചു. അവളുടെ പ്രയാസങ്ങൾ എല്ലാം കേട്ട സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തും എന്ന ഉറപ്പു നൽകിയാണ് മടങ്ങിയത്.