കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാലിച്ചില്ല ; പ്ര​തി​ഷേ​ധി​ച്ച്‌ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടിയിൽ നിന്ന് ഇറങ്ങിപോയി സു​രേ​ഷ് ഗോ​പി എം​പി

കൊ​ട്ടാ​ര​ക്ക​ര: താ​ര​ത്തെ കാ​ണാ​നെ​ത്തി​യ​വ​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ തി​ക്കി​തി​ര​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പൂ​ര്‍​ത്തി​യാ​ക്കാ​തെ സു​രേ​ഷ് ഗോ​പി എം​പി ക്ഷു​ഭി​ത​നാ​യി മ​ട​ങ്ങി. ഞാ​യ​റാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്‍​മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സേ​വാ​സ​മ​ര്‍​പ്പ​ണ്‍ അ​ഭി​യാ​ന്‍ സ്മൃ​തി കേ​രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് സു​രേ​ഷ് ഗോ​പി കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​യ​ത്. ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, ആ​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ത്തോ​മ്മ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​പാ​ടി.

സു​രേ​ഷ് ഗോ​പി കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹ​വും സ​ഹാ​യി​യും ആ​ളു​ക​ളോ​ട് അ​ക​ന്നു നി​ല്‍​ക്കാ​ന്‍ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ദ്യം ഇ​താ​രും മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. പി​ന്നീ​ട​ദ്ദേ​ഹം ജൂ​ബി​ലി മ​ന്ദി​രം വ​ള​പ്പി​ല്‍ മാ​ര്‍ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ സ്മ​ര​ണ​ക്കാ​യി തെ​ങ്ങി​ന്‍ തൈ ​ന​ട്ട​പ്പോ​ഴും ആ​ളു​ക​ള്‍ തി​ക്കി​തി​ര​ക്കി. കാ​മ​റ​യി​ല്‍ മു​ഖം കാ​ണി​ക്കാ​നും ഒ​പ്പം നി​ന്ന് പ​ട​മെ​ടു​ക്കാ​നും​വേ​ണ്ടി​യാ​യി​രു​ന്നു ആ​ളു​ക​ള്‍ ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​ക​ന്നു നി​ല്‍​ക്കാ​ന്‍ സു​രേ​ഷ് ഗോ​പി പ​ല ത​വ​ണ പ​റ​ഞ്ഞെ​ങ്കി​ലും ജ​നം ചെ​വി​ക്കൊ​ണ്ട​തേ​യി​ല്ല. തെ​ങ്ങ് വി​ത​ര​ണ​ത്തി​നാ​യി അ​ദ്ദേ​ഹം പ​ന്ത​ലി​ലെ​ത്തി​യ​പ്പോ​ഴും ജ​നം തി​ങ്ങി​ക്കൂ​ടു​ക​യാ​യി​രു​ന്നു.ക​സേ​ര​ക​ളി​ലി​രി​ക്കാ​ന്‍ സു​രേ​ഷ് ഗോ​പി അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും അ​നു​സ​രി​ക്കാ​ന്‍ ആ​ളു​ക​ള്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് വേ​ദി​യി​ല്‍ ക​യ​റാ​തെ അ​ദ്ദേ​ഹം വേ​ദി​ക്കു താ​ഴെ നി​ന്ന് ര​ണ്ടു ഭി​ന്ന​ശേ​ഷി ക്കാ​ര്‍​ക്ക് തെ​ങ്ങി​ന്‍ തൈ ​ന​ല്‍​കി.

ഈ ​സ​മ​യ​ത്തും ആ​ളു​ക​ള്‍ തി​ക്കി​തി​ര​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷ്ഗോ​പി​യും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​റും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​ക്ക​ല്‍ സോ​മ​നും ആ​വ​ര്‍​ത്തി​ച്ച്‌ അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞു നി​ല്‍​ക്കാ​ന്‍ ജ​നം ത​യാ​റാ​യി​യി​ല്ല.ഇ​തോ​ടെ സു​രേ​ഷ് ഗോ​പി വേ​ദി​യി​ല്‍ ക​യ​റാ​തെ​യും ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്താ​തെ​യും ക്ഷു​ഭി​ത​നാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തെ​ങ്ങി​ന്‍ തൈ ​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ​യും നേ​താ​ക്ക​ളോ​ടു​പോ​ലും മി​ണ്ടാ​തെ​യു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​ട​ക്കം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story