മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടു" പരാതിക്കാരിയെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പരാതി
എറണാകുളം: പുരാവസ്‌തു വില്‍പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടതായി പരാതി. മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസിൽ…
എറണാകുളം: പുരാവസ്‌തു വില്‍പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടതായി പരാതി. മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസിൽ…
എറണാകുളം: പുരാവസ്‌തു വില്‍പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടതായി പരാതി. മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസിൽ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയതായാണ് ഇരയായ യുവതി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌ത ആലപ്പുഴ സ്വദേശിക്ക് വേണ്ടിയാണ് മോന്‍സൺ ഇടപെട്ടത്.
ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു മോന്‍സന്‍റെ ഭീഷണികളിലൊന്ന്. ഉന്നത സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നു. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മോന്‍സൺ പറഞ്ഞു. യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടലയച്ചും ഭീഷണി തുടർന്നു. പൊലീസിൽ നൽകിയ പരാതികൾ യഥാസമയം മോന്‍സന് ലഭിച്ചിരുന്നതായി യുവതി പറയുന്നു. ആലുപ്പുഴ സ്വദേശിയായ ശരത്ത് എന്നയാള്‍ക്കെതിരെയുള്ള ബലാത്സംഗ പരാതി പിൻവലിക്കാനായിരുന്നു ഭീഷണി. മോന്‍സൺ മാവുങ്കലിന്‍റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്‍റെ കുടുംബമെന്നാണ് പരാതിക്കാരി പറയുന്നത്. മോന്‍സൺ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചതിനെ തുടർന്നാണ് യുവതി നേരിട്ട് കോടതിയെ സമീപിച്ചത്.