ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. അതേസമയം,…

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. അതേസമയം, ബെഹ്‌റയുടെ അവധിയുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ ഓഫിസില്‍നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. മോണ്‍സന്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ ബെഹ്‌റ തയ്യാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലിസ് ഫയലുകളിലുണ്ട്.

എല്ലാം പോലിസിനോട് വിശദീകരിച്ചതാണെന്ന വിശദീകരണം മാത്രമാണ് ലഭിച്ചത്. മോണ്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം ബെഹ്‌റ ഓഫിസില്‍ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്. മോണ്‍സന്റെ വീടുകള്‍ക്ക് സുരക്ഷ നല്‍കിയത് 2019 ല്‍ ബെഹ്‌റ ഡിജിപിയായിരുന്നപ്പോള്‍ നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു. കൊച്ചി, ആലപ്പുഴ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് കത്തിലൂടെയാണ് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച്‌ ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്തുവന്നിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story