പാലാ സെന്റ് തോമസ് കോളേജില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി അതിദാരുണമായി കഴുത്തറുത്ത് കൊന്നു
പാലായില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനിയായ നിതിന മോള്‍ (22)നെയാണ് സഹപാഠിയായ അഭിഷേക് ബൈജു കഴുത്തറുത്ത് കൊന്നത്. ബിരുദ പരീക്ഷ…
പാലായില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനിയായ നിതിന മോള്‍ (22)നെയാണ് സഹപാഠിയായ അഭിഷേക് ബൈജു കഴുത്തറുത്ത് കൊന്നത്. ബിരുദ പരീക്ഷ…
പാലായില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനിയായ നിതിന മോള്‍ (22)നെയാണ് സഹപാഠിയായ അഭിഷേക് ബൈജു കഴുത്തറുത്ത് കൊന്നത്. ബിരുദ പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അരുംകൊല നടന്നത്. നിതിന മോള്‍ വൈക്കം കളപ്പുരയ്ക്കല്‍ സ്വദേശിനിയാണ്. കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക് ബൈജു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.