കെ. സുധാകരന്‍ വന്നത് ചികിത്സക്ക്, തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും മോന്‍സന്‍ മാവുങ്കല്‍
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം കെ. സുധാകരന്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടി ആയിരുന്നെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോകുകയായിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു.അതേസമയം, മോന്സണ് മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് മോൺസന്റെ ജാമ്യാപേക്ഷ തള്ളിയത്.10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് മോന്സണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത് . അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്നാണ് ഇയാള്‍ 10 കോടി രൂപ തട്ടിയത്. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് പാലാ സ്വദേശി രാജീവനില്‍ നിന്നും ഇയ്യാൾ 1.72 കോടി രൂപ തട്ടിയെടുത്തത്.