“വ്യക്തിപരമായ നഷ്ടമാണ് എനിക്ക് വേണുവിന്‍റെ വേർപാട്” പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഫാസില്‍

“വ്യക്തിപരമായ നഷ്ടമാണ് എനിക്ക് വേണുവിന്‍റെ വേർപാട്” പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഫാസില്‍

October 11, 2021 0 By Editor

ആലപ്പുഴ എസ്.ഡി കോളജിലെ പഠനകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് സംവിധായകന്‍ ഫാസിലും നെടുമുടി വേണുവും തമ്മിൽ. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേണു ഫാസിലിനെ വിളിച്ചിരുന്നു. അത് അവസാനത്തെ വിളിയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഫാസില്‍ പറയുന്നു.

‘രാവിലെ എട്ടോടെയായിരുന്നു വേണുവിന്‍റെ കാള്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചു. ഒന്നുമില്ല, കുറേ ആയില്ലേ സംസാരിച്ചിട്ട്, അതുകൊണ്ട് വിളിച്ചതാണ് എന്ന് മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഈ വിളി. ആശുപത്രിയില്‍ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി വീണ്ടും ഫോണ്‍ വന്നു. മകന്‍ ഉണ്ണിയായിരുന്നു വിളിച്ചത്. അപ്പോഴാണ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നത്. വ്യക്തിപരമായ നഷ്ടമാണ് വേണുവിന്‍റെ വേര്‍പ്പാട്. എല്ലാ തലമുറയില്‍പ്പെട്ട സിനിമാക്കാര്‍ക്കിടയിലും വേണു നിറഞ്ഞുനിന്നു’ -ഫാസില്‍ പറയുന്നു.

ഫാസിലും താനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച്‌ നെടുമുടി വേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കോളജ് പഠന കാലത്തെ കുറിച്ചും നാടകാഭിനയത്തെ കുറിച്ചും ഒരിക്കല്‍ നെടുമുടി വേണു പറഞ്ഞു -‘ഞാ​നും ഫാ​സി​ലും ഒ​ന്നി​ച്ച്‌​ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം. ആ​ല​പ്പു​ഴ​യി​ലെ ഒ​രു നാ​ട​കമ​ത്സ​ര​ത്തി​ല്‍ കാ​വാ​ല​മാ​യി​രു​ന്നു (കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ര്‍) ജ​ഡ്ജ്. ഞ​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഫാ​സി​ലാ​യി​രു​ന്നു നാ​ട​ക​ത്തിന്റെ സം​വി​ധാ​നം. റി​സ​ല്‍ട്ട് വ​ന്ന​പ്പോ​ള്‍ നാ​ട​ക​ത്തി​ന് ഒ​ന്നാം​സ്ഥാ​ന​വും ഫാ​സി​ല്‍ മി​ക​ച്ച ന​ട​നും. തു​ട​ര്‍​ന്ന് കാ​വാ​ലം ഞ​ങ്ങ​ളെ പു​തി​യ നാ​ട​കസ​മി​തി​യി​ലേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. കാ​വാ​ല​ത്തിന്റെ നാ​ട​ക​ക്ക​ള​രി​യി​ല്‍ സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍, ശി​ല്‍​പി​ക​ള്‍, സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി എ​ല്ലാ​രും വ​രും. ഒ​രു​പാ​ട് സ​ഹൃ​ദ​യ​ന്മാ​ര്‍ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​മാ​യി​രു​ന്നു അ​ത്. സി​നി​മ​യി​ല്‍ എന്റെ പെ​ര്‍​ഫോ​മ​ന്‍​സി​ന് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത​യു​ണ്ടെ​ങ്കി​ല്‍ അ​ത് അ​വി​ടെ​നി​ന്ന് കി​ട്ടി​യ​താ​ണ്.’