അധ്യാപകന്റെ ക്രൂരത: വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച് വടികൊണ്ട്…

ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച് വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. സഹപാഠികളാണ് ഞെട്ടിക്കുന്ന സംഭവം മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍കാര്‍ സ്‌കൂളിലാണ് സംഭവം. ആക്രമത്തിന് ഇരയായ വിദ്യാര്‍ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദിക്കാന്‍ കാരണമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.