സ്ത്രീകള്‍ക്ക് മാത്രമല്ല ആര്‍ത്തവ വിരാമം പുരുഷന്മാര്‍ക്കുമുണ്ട്

June 4, 2018 0 By Editor

ആര്‍ത്തവവിരാമം സ്ത്രീകളില്‍ മാത്രമാണോ കാണുന്നത് . എന്നാല്‍ അല്ല പുരുഷന്മാരിലും കാണുന്നുണ്ട് പലര്‍ക്കും അതറിയില്ല. ആര്‍ത്തവവിരാമം എന്നു പറയുന്നത്. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിനു സമാനമായി ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് പറയുന്നത്.

പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. അന്ത്രോപോസ് (Andropause)എന്നാണ് ഇതിനു പറയുന്നത് ഈ പ്രതിഭാസം 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ നില്‍ക്കുന്ന സമയത്തു പുരുഷന്റെ പ്രത്യുല്‍പ്പാദന ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും ആന്ത്രോപോസ് മാനസികമായും ശാരീരികമായും ബാധിക്കും.

ഇതു കൊണ്ടു ലൈംഗികജീവിതത്തില്‍ താല്പര്യം കുറയുകയും വിഷാദം, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ എന്നിവയുമുണ്ടാകും. പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. നമ്മുടെ ജീവിത ശൈലി കൊണ്ടു തന്നെ ആന്ത്രോപോസ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ നമ്മുടെ ജീവിത ശൈലി കൊണ്ടു തന്നെ ഒരു പരിധിവരെ തടയാന്‍ കഴിയും. പുരുഷന്മാരില്‍ എന്തുകൊണ്ടാണ് ആന്ത്രോപോസ് ഉണ്ടാകുന്നതെന്ന കാര്യം ഇന്നും മനസിലാകാത്ത കാര്യം ആണ് .