ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്: സിനിമാ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെ കുറിച്ച് ഹരിശ്രീ അശോകന്‍

മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഹരിശ്രീ അശോകന്‍. ഏത് കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമായി അവതരിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച…

മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഹരിശ്രീ അശോകന്‍. ഏത് കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമായി അവതരിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഒട്ടേറെ രംഗങ്ങളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. ദിലീപും ഹരിശ്രീ അശോകനും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും ഒന്നിച്ചെത്തിയപ്പോഴാവട്ടെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇതുവരെയുള്ള സിനിമാജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

ചാനല്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചത്. പിജി വിശ്വഭംരന്‍ സംവിധാനം ചെയ്ത പാര്‍വതി പരിണയം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിക്ക് യാതൊരുവിധ താല്‍പര്യവുമുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. രണ്ടോ മൂന്നോ സീനില്‍ മാത്രമുള്ള കഥാപാത്രമായതിനാല്‍ ആ ചിത്രം സ്വീകരിക്കേണ്ടെന്ന് കരുതിയതായിരുന്നു. എന്നാല്‍ ദിലീപാണ് ആ ചിന്തയെ മാറ്റിയതും പിന്നീട് അതില്‍ അ്ഭിനയിപ്പിച്ചതും.

മുകേഷ്, പ്രേംകുമാര്‍, ആനി, അഞ്ജു അരവിന്ദ് തുടങ്ങിയവരായിരുന്നു പാര്‍വതി പരിണയത്തിലെ പ്രധാന താരങ്ങള്‍. ഭിക്ഷാടകന്റെ വേഷത്തിലാണ് താന്‍ ആ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.് മൂന്ന് സീനിലേയുണ്ടായിരുന്നുള്ളൂ. ദിലീപാണ് അതിനായി നിര്‍ബന്ധിച്ചത്. അത് ചെയ്താല്‍ നന്നാവുമെന്ന് ദിലീപ് പറഞ്ഞിരുന്നു. അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്. അത് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.

ആ സീനില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ എന്ത് ചെയ്താലും കുഴപ്പമില്ല. നല്ലതാണെങ്കില്‍ പിന്നീട് ഡബ്ബ് ചെയ്യാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കൈയ്യില്‍ നിന്നെടുത്ത് ഡയലോഗ് ഇടുന്നതിന് സ്വാതന്ത്യം ലഭിച്ചപ്പോഴാണ് ആ ഡയലോഗ് ഇട്ടത്. എ ആര്‍ റഹ്മാന്റെ പാട്ടിന്റെ ഈണത്തിന് ചുവട് പിടിച്ചാണ് ആ ഡയലോഗ് പറഞ്ഞത്. സംവിധായകനും ക്രൂവുമൊക്കെ ചിരിച്ച് മറിയുകയായിരുന്നു അപ്പോള്‍. ഇത് കണ്ടപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞ് പോയെന്നും താരം പറയുന്നു.

ദിലീപാണ് അത് വഴിയൊരുക്കിയത്. മറ്റൊരു താരത്തിന് വേണ്ടി മാറ്റി വെച്ച കഥാപാത്രമായിരുന്നു അത്. കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറുകയായിരുന്നു അത്. കേവലം മൂന്ന് സീനിലൊതുക്കാതെ സിനിമയുടെ ക്ലൈമാക്‌സ് വരെയും പോസ്റ്ററിലും തന്റെ തല കാണിക്കുകയും ചെയ്തുവെന്നും അശോകന്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story