
റാന്നിയിലും ആങ്ങമൂഴിയിലും വീണ്ടും ഉരുൾ പൊട്ടി; തോരാതെ മഴ പെയ്യുന്നു
October 25, 2021ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലും വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങൾ വീണ്ടും വെള്ളത്തിലായി. കോട്ടമൺപാറയിൽ കാര്യമായ മഴയില്ലെങ്കിലും കുരുമ്പൻമൂഴിയിൽ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാർത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് ആദ്യ സൂചന.