വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ് പ്രിൻസിപ്പലിനെതിരെ പരാതി
കാസർകോട് : കാസർകോട് ഗവ:കോളജ് (Kasaragod government college) പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്നാണ്…
കാസർകോട് : കാസർകോട് ഗവ:കോളജ് (Kasaragod government college) പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്നാണ്…
കാസർകോട് : കാസർകോട് ഗവ:കോളജ് (Kasaragod government college) പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാല് പിടിപ്പിച്ചതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്നാണ് എം.എസ്.എഫിന്‍റെ പരാതി. ഇത് സംബന്ധിച്ച ഫോട്ടോയും MSF പുറത്തുവിട്ടു.വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും കോളജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാല് പിടിക്കണമെന്നും പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ നിര്‍ദേശിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. വിഷയത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും DGP ക്കും പരാതി നൽകിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും MSF ആവശ്യപ്പെട്ടു.
അതേസമയം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ ഡോ.എം.രമയുടെ പ്രതികരണം. ഈ പ്രശ്‌നം പരിഹരിക്കാൻ വിദ്യാർഥി തന്നെ വിളിച്ചിരുന്നു.വിദ്യാർഥി സ്വമേധയാ കാല്‍ പിടിക്കുകയായിരുന്നു. എം.എസ്.എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ രമ പറഞ്ഞു.