കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഏറ്റവും വലിയ കായിക സ്ഥാപനങ്ങളിലൊന്നായ സോഷ്യോസുമായി ഒന്നിലധികം വര്‍ഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സീസണ്‍ മുതല്‍ കെബിഎഫ്സിയുടെ ഔദ്യോഗിക ഫാന്‍ ടോക്കണ്‍ പാര്‍ട്ണര്‍മാരായിരിക്കും സോഷ്യോസ്. ആരാധകര്‍ക്ക് ഫാന്‍ ടോക്കണ്‍ വാഗ്ദാനം ചെയ്യുകയും, അവരുടെ പ്രിയപ്പെട്ട ടീമുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ബ്ലോക്ക്ചെയിന്‍ പ്രവര്‍ത്തനക്ഷമമാക്കിയ ഒരു ഫാന്‍ ടോക്കണ്‍ പ്ലാറ്റ്ഫോമാണ് സോഷ്യോസ്. ഒരു ആരാധകന്‍ ടോക്കണുകള്‍ നേടുമ്പോള്‍ ക്ലബ് എടുക്കുന്ന വ്യത്യസ്ത തീരുമാനങ്ങളില്‍ അവര്‍ക്ക് വോട്ട് നിര്‍ണയിക്കാനാവും. അത് ആരാധകരില്‍ അവര്‍ ക്ലബിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കും. ആരാധകര്‍ക്ക് വിഐപി അനുഭവങ്ങളിലേക്ക് പ്രവേശിക്കാനും, മറ്റു സോഷ്യോസ് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ടോക്കണുകള്‍ വ്യാപാരം ചെയ്യാനും, ട്രിവിയ ചലഞ്ചുകളില്‍ പങ്കെടുക്കാനും മറ്റും ഇതിലൂടെ കഴിയും.

ഈ പങ്കാളിത്തത്തോടെ, സോഷ്യോസ് നെറ്റ്വര്‍ക്കിനുള്ളിലെ പ്രമുഖ ക്ലബുകളുടെ പട്ടികയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കെബിഎഫ്സിയെ ആഗോളതലത്തിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ അഭിലാഷത്തെ ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. സോഷ്യോസിനോടൊപ്പം ചേര്‍ന്ന്, ഞങ്ങളുടെ ആരാധകരുടെ അനുഭവം മെച്ചപ്പെടുത്താനും, ആവേശഭരിതമായ ആരാധകരുമായി ഇടപഴകുന്നതിന് അതിവിശിഷ്ടമായ എന്തെങ്കിലും രൂപപ്പെടുത്താനാവുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരുമിച്ച്, സുദീര്‍ഘവും ഫലപ്രദവുമായ ഒരു പങ്കാളിത്തവും പ്രതീക്ഷിക്കുന്നു-അദേഹം പറഞ്ഞു.

ഫാന്‍ ടോക്കണുകള്‍ അവതരിപ്പിക്കുന്നതിന് നാല്‍പതിലധികം പ്രമുഖ കായിക സംഘടനകള്‍ സോഷ്യോസുമായി സഹകരിക്കുന്നുണ്ട്. എഫ്സി ബാഴ്സലോണ, ഇന്റര്‍മിലാന്‍, ആഴ്സനല്‍, യുവന്റസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബ്ബുകള്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. എഫ്വണ്‍, ഇസ്പോര്‍ട്സ്, ക്രിക്കറ്റ് എന്നിവയില്‍ നിന്നുള്ള മുന്‍നിര ടീമുകളും സോഷ്യസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.

സോഷ്യോസുമായി കൈകോര്‍ക്കുന്ന ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പങ്കാളിത്തത്തിന്റെ ഭാഗമായി, എല്ലാ മത്സര, പരിശീലന ജേഴ്സികളുടെയും കോളറിന് താഴെ സോഷ്യോസ് ലോഗോ ഇടം പിടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *