ട്രാൻസ് യുവതി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും ട്രാൻസ് യുവതിയുമായി താഹിറ അസീസ് ആത്മഹത്യ ചെയ്തു. ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു താഹിറയെന്നാണ് റിപ്പോർട്ട്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് എന്നാണു സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.
താഹിറയുടെ മരണത്തിൽ ട്രാൻസ് ആക്ടിവിസ്റ്റ് സീമ വിനീത് പ്രതികരിച്ചു. സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കപ്പെട്ടിട്ടുണ്ടാകാമെന്ന് സീമ ഫേസ്‌ബുക്കിൽ കുറിച്ചു. ‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കപ്പെട്ടി ട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ്‌ അവളെ കേൾക്കാൻ ഒരു മനസ്സ്‌ ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമുക്ക് പരിഹാരം കണ്ടെത്താം’, സീമ വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story