രണ്ടാം തവണയും കോടികള്‍ സ്വന്തമാക്കി യു.എ.ഇ പ്രവാസി
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസിലബനീസ് പൗരനായ മുസ്ലെഹ് മൗസ ഹസന്‍ എന്ന…
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസിലബനീസ് പൗരനായ മുസ്ലെഹ് മൗസ ഹസന്‍ എന്ന…
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസിലബനീസ് പൗരനായ മുസ്ലെഹ് മൗസ ഹസന്‍ എന്ന 73 കാരനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടീശ്വരനായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ തെരഞ്ഞെടുത്തത്.
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍ രണ്ടാം തവണയും വിജയിക്കുന്ന ഏഴാമത്തെയാളാണ് ഹസന്‍. 273 സീരീസിലെ 0742 ടിക്കറ്റ് ആണ് ഹസനെ വിജയിയായിക്കിയത്. 2012 നവംബറിലാണ് ഹസന്‍ നേരത്തെ സമ്മാനം നേടിയത്.
39 വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന ഹസന്‍, ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍ വിജയിക്കുന്ന 10 മത്തെ ലബനീസ് പൗരനാണ്.