പ്രതിമാസ വില്‍പ്പനയില്‍ 69 ശതമാനം ഇടിഞ്ഞു; 2021 നവംബറിലെ വില്‍പ്പന കണക്കുകളുമായി ഹീറോ

പ്രതിമാസ വില്‍പ്പനയില്‍ 69 ശതമാനം ഇടിഞ്ഞു; 2021 നവംബറിലെ വില്‍പ്പന കണക്കുകളുമായി ഹീറോ

December 2, 2021 0 By Editor

2021 നവംബര്‍ മാസത്തില്‍ 3,49,393 യൂണിറ്റുകളുടെ ഇരുചക്രവാഹന വില്‍പ്പന പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഹീറോ. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തത്തിലുള്ള പ്രതിമാസ വില്‍പ്പനയില്‍ 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്‍സൂണ്‍ വൈകിയതും, വിളവെടുപ്പ് വൈകുന്നതും ഉത്സവ സീസണിന് ശേഷമുള്ള ഡിമാന്‍ഡിനെ ബാധിച്ചതായി കമ്പനി പറയുന്നു. ആഭ്യന്തര വിപണിയില്‍ വില്‍പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും, കയറ്റുമതി വില്‍പ്പനയില്‍ ഉയര്‍ച്ചയാണ് കാണിക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 നവംബറില്‍ 3,29,185 യൂണിറ്റായിരുന്നു, 2020 നവംബറിലെ 5,41,437 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 64 ശതമാനത്തിലധികം ഇടിവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. താരതമ്യേന, ഹീറോയുടെ സ്‌കൂട്ടര്‍ വില്‍പ്പന വെറും 20,208 യൂണിറ്റാണ്, എന്നാല്‍ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 2020 നവംബറില്‍ ഹീറോ രേഖപ്പെടുത്തിയ 49,654 യൂണിറ്റുകളില്‍ നിന്ന് 145 ശതമാനം ഇടിവും രേഖപ്പെടുത്തി. മൊത്തത്തിലുള്ള ആഭ്യന്തര വിപണി വില്‍പ്പന അളവ് 2021 നവംബറില്‍ 3,28,865 ആണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസം വിറ്റ 5,75,957 യൂണിറ്റുകളെ അപേക്ഷിച്ച് 75 ശതമാനത്തോളം വില്‍പ്പന കുറഞ്ഞുവെന്നും കമ്പനി വ്യക്തമാക്കി.