വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ; പട്ടിക പുറത്തുവിട്ട് സർക്കാർ

വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ; പട്ടിക പുറത്തുവിട്ട് സർക്കാർ

December 4, 2021 0 By Editor

സംസ്ഥാനത്ത് ഇനിയുംlകോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു. വാക്സിൻ എടുക്കാത്ത1707 പേരാണ് സംസ്ഥാനത്ത് ഉളളതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. മലപ്പുറത്ത് 184 അദ്ധ്യാപകരും 17 അനദ്ധ്യാപകരും ഉൾപ്പെടെ 201 പേർ വാക്‌സിനേഷൻ സ്വീകരിക്കാനുണ്ട്. കോഴിക്കോട് കോഴിക്കോട് 136 അദ്ധ്യാപകരും 15 അനദ്ധ്യാപകരും വാക്‌സിൻ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം 110, എറണാകുളം 106, തൃശൂർ 124, കണ്ണൂർ 90 എന്നിങ്ങനെയാണ് പട്ടികയിൽ മുൻപിൽ നിൽക്കുന്ന ജില്ലകൾ. കാസർകോഡ് 36 പേരും വയനാട്ടിൽ 29 പേരും മാത്രമാണ് ഈ ഗണത്തിൽ വാക്‌സിൻ സ്വീകരിക്കാനുളളതെന്ന് മന്ത്രി പുറത്തുവിട്ട കണക്കിൽ പറയുന്നു.

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്ക് പുറത്ത് വിടണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. മതപരമായ കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും വാക്‌സിനെടുക്കാൻ മടിച്ചത്. എന്നാൽ അലർജി ഉൾപ്പെടെയുളള മെഡിക്കൽ കാരണങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെ മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കി ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.

വാക്‌സിൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ മുൻപ് നിർദ്ദേശിച്ചത് പോലെ തന്നെ എല്ലാ ആഴ്ചയും ആർടിപിസിആർ എടുക്കണം, ആരോഗ്യ പ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.