കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

December 6, 2021 0 By Editor

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും ട്വന്റി 20 ലോകകപ്പിലെയും തോല്‍വിക്ക് ന്യൂസീലന്‍ഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0). കാണ്‍പുരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ടെസ്റ്റ് പരമ്പര വിജയമാണിത്.

ഇന്ത്യക്കായി ജയന്ത് യാദവ് 14 ഓവറിൽ 49 റൺസിന് 4 വിക്കറ്റും അശ്വിൻ 22 ഓവറിൽ 34 പന്തിൽ 4 വിക്കറ്റുകളും അക്ഷർ പട്ടേൽ 10 ഓവറിൽ 1 വിക്കറ്റും നേടി.
ഇന്നലെ 5 ന് 140 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച കിവീസ് നിര 27 റൺസ് ചേർക്കുന്നതിനിടെ 5 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ ധീരമായ ചെറുത്തുനിൽപ്പുനടത്തിയാണ് കിവീസ് നിര തോൽവി ഒഴിവാക്കി മത്സരം സമനിലയിലാക്കിയത്.